കൊച്ചി: വിസ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നോര്‍ക്ക രംഗത്ത്. സന്ദര്‍ശക വിസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. സന്ദര്‍ശക വിസ ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും നോര്‍ക്ക അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്‍സ് ഉള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി പോകാവൂ എന്നും നോര്‍ക്ക മുന്നറിയിപ്പ് നല്കി.
വിസ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായ സന്ദര്‍ശക വിസയില്‍ വിദേശത്ത് ജോലി ലഭിക്കുമെന്ന് പറയുന്ന ഏജന്‍സികള്‍ തട്ടിപ്പാണ് നടത്തുന്നത്.
ഒരു രാജ്യവും സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കില്ല. സന്ദര്‍ശക വിസകളിലെത്തി ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി.