നിവിന്‍ പോളിയെ നായകനാക്കി, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത്, ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’ . ചിത്രം മെയ് ഒന്നിന് തീയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഇതുവരെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രൊമോകളോ, പാട്ടുകളോ സഞ്ചരിച്ച വഴിയിലൂടെ അല്ല ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ സഞ്ചരിക്കുന്നത്. തമാശയ്ക്കുമപ്പുറം എക്സൈറ്റ്മെന്റും മിസ്റ്ററി ത്രല്ലര്‍ ഭാവങ്ങളിലൂടെ ഒക്കെയാണ് ടീസര്‍ പോകുന്നത്.കഴിഞ്ഞ ദിവസം, ചിത്രത്തിലെ പുതിയൊരു ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു .
ദി വേള്‍ഡ് ഓഫ് ഗോപി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളി ഫ്രം ഇന്ത്യ എന്നുപറയുന്ന സിനിമ തങ്ങളുടെ സ്വന്തം ആല്‍പറമ്പില്‍ ഗോപിയുടെ കഥയാണ് എന്നാണ് സംവിധായകന് ഡിജോ ജോസ് ആന്റണി പാട്ടിന്റെ തുടക്കത്തില്‍ പറയുന്നത്. ഗാനത്തിനൊപ്പം സിനിമാ ചിത്രീകരണത്തിന്റെ ബിഹൈന്‍ഡ് ദി സീനുകളാണ് കാണിച്ചിരിക്കുന്നത്.
നാട്ടിന്‍പുറത്ത് പ്രത്യേകിച്ച പണിയൊന്നും ഇല്ലാതെ നടക്കുന്ന ആല്‍പ്പറമ്പില്‍ ഗോപി എന്ന കഥാപാത്രത്തെ വര്‍ണ്ണിക്കുന്ന ഒരു പാട്ടായി പ്രേക്ഷകര്‍ക്ക് തോന്നുന്ന തരത്തിലുള്ളതാണ് വരികള്‍. എന്ത് ദുരന്തമാണ് നീ എന്നൊക്കെയുള്ള വരികള്‍ വളരെ രസകരമായാണ് ഒരുക്കിയിട്ടുള്ളത്.
ഈ പാട്ടു കേട്ടപ്പോള്‍ ഒരു വടക്കന്‍ സെല്‍ഫിയിലെ എന്നെ തല്ലേണ്ടമ്മാവാ എന്ന ഗാനം പോലെ തോന്നിയെന്ന് പലരും പറയുന്നുണ്ട്. കൂടാതെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായി അണിയറക്കാര്‍ അറിയിച്ചിരുന്നു .
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നിവിന്‍ പോളി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’ .ഷാരിസ് മുഹമ്മദ് രചന നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രോമോ വീഡിയോയും ഗാനവുമെല്ലാം നേരത്തെ പുറത്തിറങ്ങിയിരുന്നു.
ഡിജോ ജോസിനൊപ്പം നിവിനും ഉള്ള വ്യത്യസ്തമായി എത്തിയ പ്രോമോ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. മലയാളി ആന്തവും സോഷ്യല്‍ മീഡിയയില്‍ വലിയ ഓളം തീര്‍ത്തിരുന്നു.
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന് സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മൊഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്.
നിവിനൊപ്പം പോളിക്കൊപ്പം അനുപമ പരമേശ്വരന്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്ടെയ്നര് ആയിരിക്കും. സുദീപ് ഇളമന്‍ ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. ജസ്റ്റിന് സ്റ്റീഫന്‍ ആണ് സഹനിര്‍മ്മാതാവ്.