ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞും പദ്ധതികള്‍ എടുത്തുപറഞ്ഞുമായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിവാദമായ വഖഫ് ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനമാണെനന്നും വഖഫ് ബില്‍ പുതിയ മുന്നേറ്റമെന്നും സര്‍ക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ആ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ് എന്നും രാഷ്ട്രപതി പറഞ്ഞു. ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാം വിക്ഷേപണം നടത്തിയ ഐഎസ്ആര്‍ഒയെയും രാജ്യത്തെ കായിക താരങ്ങളെയും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി അഭിനന്ദിച്ചു.