നാടു നഗരവും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ മറുപുറങ്ങളിൽ പുതുവര്‍ഷം എത്തിയെങ്കിലും ആടിയും പാടിയും ഉല്ലസിച്ച് പുതുവര്‍ഷത്തിനായി ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ.
പുതുവത്സരാഘോഷത്തിന്റെ ലഹരിയിൽ നിറഞ്ഞാടുന്ന നിമിഷങ്ങളാണ് ഇപ്പോൾ കൊച്ചി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വൻ ജനാവലിയാണ് ഈ ആഘോഷവേളയിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ മുതൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും യുവതീ യുവാക്കൾ കൊച്ചിയിൽ എത്തിക്കഴിഞ്ഞു. ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്മയുടെ നേതൃത്വത്തിൽ വെളി മൈതാനിയിൽ കൂറ്റൻ പാപ്പാഞ്ഞിയും ഒരുങ്ങി കഴിഞ്ഞു.