പുതുപ്പള്ളി:രാഷ്ട്രീയത്തിനു അതീതമായി വികസന രംഗത്തും സാധാരണക്കാരും പാവപ്പെട്ടവരുമായ ആളുകളുടെ പുരോഗതിക്കും, ഉന്നമനത്തിനും വേണ്ടി നിസ്വാർഥ സേവനം അനുഷ്ഠിച്ച ഉമ്മൻചാണ്ടി സാറിന്റെ ഓർമ്മകൾ എന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.ആരോപണത്തിന്റെ പേരിൽ മൃഗീയമായി വേട്ടയാടപ്പെട്ട നിരപരാധിയായ ജനനേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും സജി പറഞ്ഞു.

ആരോപണത്തിന്റെ പേരിൽ വ്യക്തികളെ കുറ്റക്കാരനാണന്ന് വിധിക്കുന്ന രാഷ്ട്രീയ നേതൃത്വവും, മാധ്യമങ്ങളും കോടതി കുറ്റക്കാരൻ എന്ന് വിധിക്കും വരെ ആരോപണവിധേയരെ അധിക്ഷേപിക്കുന്ന നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു കബറിടത്തിങ്കൽ കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ ചക്രം സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, ട്രെഷറർ റോയ് ജോസ്, കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ, ഭാരവാഹികളായ അഡ്വ : സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് അമ്പലാറ്റ്, ജയിസൺ മാത്യു, ബിനു ആയിരമല, രജിത്ത് എബ്രാഹം, അഡ്വ: മഞ്ജു കെ നായർ, അഡ്വ :രാജേഷ് പുളയനത്ത്, കെ.ഉണ്ണികൃഷ്ണൻ, എൽ.ആർ. വിനയചന്ദ്രൻ, സുമേഷ് നായർ, രാജേഷ് ഉമ്മൻ കോശി, സലിംകുമാർ കാർത്തികേയൻ, പുതുക്കോണം സുരേഷ്, ഹരി ഇറയാംകോട് സന്തോഷ് മൂക്കിലിക്കാട്ട്, ഷാജി തെള്ളകം,സന്തോഷ് വള്ളോംകുഴിയിൽ, ജി ആഗദീശ്,കെ.എം. കുര്യൻ, സി.എം. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.