മലപ്പുറം:ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.കേരളത്തില്‍ മോദിയും പിണറായിയും ഒരു സ്വരത്തിലാണ് സംസാരിക്കുന്നത്.രണ്ട് പേരും വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്.രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറയുമ്പോള്‍ പിണറായി അത് ആവര്‍ത്തിക്കുന്നു.ആര് എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും വി ഡി സതീശന് പറഞ്ഞു.ദേശീയ തലത്തില്‍ വിസ്മയകരമായ മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.നവ കേരളസദസ്സിന്റെ സമയത്ത് സമനില തെറ്റിയെന്ന് ഒന്‍പത് തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്.ആര് എതിര്‍ത്താലും അവരുടെ സമനിലതെറ്റിയെന്ന് മുഖ്യമന്ത്രി പറയും.തന്നെ വിമര്‍ശിക്കുന്ന എല്ലാവരുടെയും സമനില തെറ്റി എന്ന് പറയുന്ന ആളുടെ തലയാണ് പരിശോധിക്കേണ്ടത്.’വി ഡി സതീശന് പറഞ്ഞു.
പൗരത്വനിയമം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും പറഞ്ഞു.എന്നിട്ടും ഇതേ കാര്യത്തില്‍ മുഖ്യമന്ത്രി നുണ പറയുകയാണ്.മുസ്ലിം വോട്ട് കിട്ടാനുള്ള ശ്രമമാണ് നിരന്തരം നടക്കുന്നത്.കേരളത്തില്‍ ഇസ്ലാമോഫോബിയ നടത്തിയത് ആരാണെന്നും വി ഡി സതീശന് ചോദിച്ചു.’ഇടത് ഇല്ലെങ്കില്‍ ഇന്ത്യയില്ല’ എന്ന് പറയുന്നവര്‍ എന്നാണ് ഇന്ത്യയെ അംഗീകരിച്ചിട്ടുള്ളത്. മലപ്പുറത്തിന് വര്‍ഗീയ മനസ്സാണ് എന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞതിനെ മുഖ്യമന്ത്രി എതിര്‍ത്തോ? മോദിക്ക് എതിരെ പറഞ്ഞാല്‍ പിണറായിയുടെ പൊലീസ് കേസെടുക്കുകയാണ്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല;ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം
സംഘപരിവാറിനെക്കാള്‍ കൂടുതല്‍ ഗാന്ധിയെയും നെഹ്റുവിനെയും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ എല്‍ഡിഎഫ് മാത്രമാണെന്നാണ് പരസ്യം.ആകെ മത്സരിക്കുന്നത് 19 സീറ്റിലാണ്.എന്നിട്ടാണോ ഇവര്‍ ന്യൂനപക്ഷത്തെ സമീപിക്കുന്നതെന്നും വി ഡി സതീശന് ചോദിച്ചു. രാഹുല്‍ സംസാരിച്ച 40 മിനിറ്റില്‍ 38 മിനിറ്റും മോദിക്കെതിരെയാണ് എന്നും വി ഡി സതീശന് പറഞ്ഞു.