കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ. എടത്തല നാലാം മൈൽ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ചെറിയ പായ്ക്കറ്റുകളാക്കി വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണത്തിന് നേത്യത്വം നൽകിയത്.