തിരുവനന്തപുരം:സിനിമയിൽ ഉന്നത സ്വാധീനമുള്ള പുരുഷൻമാർ ഉൾപ്പെട്ട ചൂഷണങ്ങളെക്കുറിച്ച് അതിൽ ഇരകളായ സ്ത്രീകൾ പറഞ്ഞ കാര്യങ്ങൾ വേദനാജനകമായിരുന്നുവെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിയംഗവും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയുമായ കെ.ബി.വത്സലകുമാരി. സമൂഹം വളരെ ആരാധനയോടെ കാണുന്ന പുരുഷൻമാരാണ് ഇവരെല്ലാമെന്ന് കമ്മിറ്റി റിപ്പോർട്ടിൽ വത്സലകുമാരി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ കാര്യങ്ങൾ സിനിമ മേഖലയിലെ എല്ലാവരെയും കുറിച്ചല്ല.
സഹപ്രവർത്തകരോടു ബഹുമാനത്തോടെ പെരുമാറുന്ന ഒട്ടേറെ പുരുഷൻമാരും സിനിമയിലുണ്ട്. മലയാള സിനിമയിൽ അൽപമെങ്കിലും ബാക്കിയുള്ള മാന്യത ഉയർത്തിപ്പിടിക്കുന്നത് ഇവരാണ്– വത്സലകുമാരി വ്യക്തമാക്കി.