ജമ്മു: പ്രകോപനങ്ങളില്ലാതെ ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിയുതിര്‍ത്ത് പാകിസ്ഥാന്. ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് പാകിസ്ഥാന് നടത്തിയത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു.
ജമ്മുവിലെ അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികള്‍ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പടെ രണ്ട് ഇന്ത്യന്‍ സൈനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും വെടനിര്‍ത്തല്‍ കരാര്‍ പുതുക്കിയിരുന്നു. ഇതിന് ശേഷം അപൂര്‍വമായാണ് ഇത് ലംഘിക്കപ്പെടാറുള്ളത്. ഈ വര്‍ഷം ആദ്യമായാണ് പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നത്.