ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു.യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. മൂന്ന് മുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്.
ഏറെ നാടകീയ സംഭവങ്ങളാണ് പാലക്കാട് ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നടന്നത്. പി സരിന് കോണ്‍ഗ്രസ് പാളയം വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം സന്ദീപ് വാര്യരുടെ സസ്പെന്‍സ് വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കൂട്ടി. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം.