2023 ജൂണ്‍ 30-നകം പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള സമയപരിധിയില്‍ ആദായനികുതി വകുപ്പ് ഇളവ് നല്കി.മേയ് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ ടിഡിഎസ് കൂടുതല്‍ ഈടാക്കുന്ന തരത്തിലുള്ള നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.ആദായനികുതി നിയമങ്ങള്‍ അനുസരിച്ച്,നികുതിദായകന് തന്റെ ആധാര്‍ നമ്പറുമായി പാന്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.
പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?
പാന്‍ കാര്‍ഡ് അസാധുവാക്കപ്പെടും.നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് സാധുവായിരിക്കില്ല എന്നാണ് ഇതിനര്‍ത്ഥം.പാന്‍ പ്രവര്‍ത്തനരഹിതമാകുകയാണെങ്കില്‍,നികുതി റീഫണ്ടും അതിന്റെ പലിശയും ലഭിക്കില്ല.ഉയര്‍ന്ന നിരക്കില്‍ ടി.ഡി.എസ് ഈടാക്കുകയും ചെയ്യും.നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍,ഇടപാട് നടത്തുമ്പോള്‍ ബാധകമായതിന്റെ ഇരട്ടി നിരക്കില്‍ ടിഡിഎസ് നല്‍കേണ്ടിവരും ഉദാഹരണത്തിന് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഹൗസ് റെന്റ് അലവന്‍സിനുള്ള ടി ഡി എസ് 20 ശതമാനം നല്‍കേണ്ടി വരും.
ആറ് മാസത്തിനുള്ളിൽ 2,604 കോടിയുടെ പേയ്മെന്റ് തട്ടിപ്പ്
പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് https://www.incometax.gov.in സന്ദര്‍ശിക്കുക.’ക്വിക്ക് ലിങ്കുകള്‍’ വിഭാഗത്തിലെ ‘ലിങ്ക് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്കി ‘വാലിഡേറ്റ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ ആധാര്‍ കാര്‍ഡ് അനുസരിച്ച് നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും നല്കി ‘ലിങ്ക് ആധാര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒ ടി പി നല്കി വാലിഡേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.