കൊച്ചി:കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി.20 വര്‍ഷം ജയില്‍ശിക്ഷയ്ക്കിടെ പരോള്‍ ഉള്‍പ്പെടെയുള്ള ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ല.ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്.
2015 മെയ് 16നാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫൈസാബാദ് സ്വദേശിയായ പ്രതി നരേന്ദ്ര കുമാര്‍ കൊലപ്പെടുത്തിയത്.പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന് പ്രവീണ്‍ ലാല്‍ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.ലാലസന്റെ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാര്‍ മോഷണത്തിനിടെ മൂന്നുപേരെയും കൊലപ്പെടുത്തുകയായിരുന്നു.