തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്റെ വക്താവായിരുന്നില്ല ശ്രീനാരായണ ഗുരു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താപനയ്ക്കെതിരെ സ്വാമി സച്ചിദാനന്ദ. ഗുരു പരമദൈവമാണെന്നും സനാതന ധര്‍മ്മത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പരിഷ്കര്‍ത്താവിന്റെ കുടീരം കാണാനല്ല ജനങ്ങള്‍ ശിവഗിരിയിലെത്തുന്നതെന്നും സച്ചിദാനന്ദ സ്വാമി ചൂണ്ടിക്കാട്ടി.
വിപ്ലവകാരിയാക്കുന്നത് ഗുരുവിനെ ചെറുതാക്കുന്നതിന് തുല്യമാണ്. ഗുരു അദ്വൈത സത്യത്തെ പിന്തുടരുന്നയാളാണ്. സനാതന ധര്‍മ്മത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ട്. ചാതുര്‍വര്‍ണ്യവും അന്തവിശ്വാസവും സനാതനധര്‍മ്മത്തില്‍ വന്നു ചേര്‍ന്നതാണ്. സനാതന ധര്‍മ്മം ഭാരതസംസ്കാരമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.