രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം തുറക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. മധ്യപ്രദേശിലെ ഗുണയിൽ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, വിദേശകാര്യ മന്ത്രാലയം എന്നീ വകുപ്പുകളുടെ സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുക.
സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ 543 ലോക്സഭാ മണ്ഡലത്തിലും ഓരോ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങളാണുള്ളത് കൂടാതെ, 428 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളും രാജ്യത്ത് പ്രവർത്തിക്കുന്നു. 36 പാസ്പോർട്ട് ഓഫീസുകളും രാജ്യത്തുണ്ട്.
രാജ്യത്ത് പാസ്പോര്‍ട്ട് സേവകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് 2010ലാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതി ടാറ്റ കൺസൾട്ടൻസി സർവീസസുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. സേവാകേന്ദ്രം പ്രവർത്തിക്കുക പാസ്പോർട്ട് ഓഫീസിൻ്റെ കീഴിലാണ്. പാസ്പോര്‍ട്ട് സേവകേന്ദ്രം വഴിയാണ് പാസ്പോർട്ട് വെരിഫിക്കേഷൻ, അനുവദിക്കൽ, ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നടക്കുന്നത്.