കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവ് വി.വി. വിജീഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന വിജീഷിനെ, പാർട്ടി അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം, പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിജീഷ് പ്രതികരിച്ചു.
എമ്പുരാൻ സിനിമയ്ക്കെതിരെ കോടതിയെ സമീപിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പൃഥ്വിരാജ് സിനിമകളിലൂടെ കേന്ദ്ര സർക്കാരിനെ നിരന്തരം അധിക്ഷേപിക്കുന്നുവെന്നാരോപിച്ചാണ് ഹർജി നൽകിയതെന്നും വിജീഷ് വ്യക്തമാക്കി.