കൊച്ചി വിമാനത്താവളത്തില്‍ ആനിമല്‍ ക്വാറന്റൈന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സര്‍വീസ് സെന്റര്‍ ആരംഭിച്ചു. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ വിദേശത്ത് നിന്ന് വളര്‍ത്ത് മൃഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാന്‍ കൊച്ചിന് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ സാധിക്കും.
അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലെ ആനിമല്‍ ക്വാറന്റൈന് സര്ട്ടിഫിക്കേഷന് സെന്ററിലൂടെ മാത്രമേ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതിനുളള അവസരവും കൊച്ചി എയര്‍പോട്ടില്‍ ഒരുങ്ങി കഴിഞ്ഞു.