പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിൽ തിങ്കൾ രാവിലെ 10 മുതൽ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളാണുള്ളത്. 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. ഓപ്ഷൻ ഇല്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 50 അപേക്ഷകൾ ഒഴിവാക്കി. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ചവർ ചൊവ്വ വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ അവസരം ലഭിച്ചിരുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്ക്യുഎഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുണ്ട്. ചൊവ്വ വൈകിട്ട് നാലു വരെയും അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസിൽനിന്ന് പുറത്താകും. www.vhseportal.kerala.gov.in എന്ന് വെബ്സൈറ്റിൽ അലോട്ട്മെന്റ്റ് ലഭ്യമാണ്.