മാരക രാസലഹരിയുമായി യുവാവിനെ പൊലീസ് പിടികൂടി. ചേരാനാല്ലൂര് വിഷ്ണുപുരം വാരിയത്ത് വീട്ടില്‍ ആന്റണിയുടെ മകന് വിന്‍സ്റ്റണ്‍ ചര്ച്ചിലെനാണ് ചേരാനല്ലൂര്‍ പൊലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. 2.48 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് കണ്ടെടുത്തത്. അലമാരിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.
എം.ഡി.എം.എ വന്‍തോതില്‍ വാങ്ങിയ ശേഷം ചെറിയ പായ്ക്കറ്റുകളിലാക്കി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തുകയായിരുന്നു പതിവ്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റുളളവര്‍ക്ക് സംശയം ഇല്ലാതിരിക്കാന്‍ ഭാര്യയും കുടുംബവുമായി താമസിക്കുന്ന വീട്ടില്‍ വെച്ച് തന്നെയാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. മയക്കു മരുന്ന് വില്‍പ്പനയില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നു. പ്രതിയായ വിന്സ്റ്റണിനെതിരെ വരാപ്പുഴ പൊലീസ് സേറ്റഷനില്‍ അടിപിടി കേസ് നിലവിലുണ്ട്.
കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുദര്ശന് കെ.എസ്,എറണാകുളം സെന്‍ട്രന്‍ എ.സി.പി സി.ജയകൂമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം കൊച്ചി സിറ്റി ചേരാനല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് ആര്-ന്റെ നേത്യത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ ജി,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് നസീര്‍, പ്രശാന്ത്, ബാബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനുലാല്‍, രജ്ഞുപ്രിയ, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.