ഡൽഹി : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ശംഭു അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് നടത്തിയ മാർച്ചിൽ കർഷകർക്ക് നേരെ പൊലീസുകാർ കണ്ണീർ വാതകപ്രയോഗം നടത്തി. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ബാരിക്കേഡുകൾ തകർത്തു. പഞ്ചാബിൽ നിന്നാണ് കർഷകർ ഡൽഹിയിലെ പാർലമെൻ്റിലേക്ക് മാർച്ച് നടത്തുന്നത്.
ഈ കർഷകരെ ശംഭു അതിർത്തിയിൽ തടഞ്ഞു. ശംഭു അതിർത്തിയിൽ കനത്ത പൊലീസ് സന്നാഹമാണ് ഉള്ളത്. പ്രതിഷേധത്തിനിടെ ഒരു കർഷകനെ തടഞ്ഞുവച്ചു. ഹരിയാനയിലെ അംബാലയിലേക്കാണ് ഇവർ പോകുന്നത്,എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണിത്.
കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങി 12 ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തോളമായി ഈ അതിർത്തിയിൽ ഇവർ സമരം ചെയ്യുകയാണ്.