ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായ നടന് സിദ്ദിഖ് അന്വേണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഹാജരാക്കിയ ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കേണ്ടിവരുമെന്നും പൊലീസ് പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോള്‍ പ്രതി ഹാജരാകണമെന്നും നേരിട്ടോ സമൂഹമാധ്യമങ്ങളിലൂടെയോ പരാതിക്കാരിയെ കാണുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ. അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല.