ചെന്നൈ: തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്ററിനേ ചൊല്ലി വിവാദം. അമിത് ഷായ്ക്ക് ആശംസ നേര്‍ന്ന് ബിജെപിയുടേതെന്ന പേരിലുള്ള പോസ്റ്ററില്‍ അമിത് ഷായ്ക്ക് പകരം ഉപയോഗിച്ചിട്ടുള്ളത് സംവിധായകന് സന്താന ഭാരതിയുടെതാണ്. റാണിപേട്ടില്‍ സന്ദര്‍ശനത്തിന് എത്തുന്ന അമിത് ഷായിക്കാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
പോസ്റ്റര്‍ വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ അരുള്‍മൊഴിയുടെ പേര് സഹിതമാണ് പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് പോസ്റ്ററിന് പിന്നിലെന്നാണ് എ അരുള്‍മൊഴി ഇതിനോടകം മാധ്യമങ്ങളോട് പ്രതികരിച്ചു.