എസ്എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതില്‍ അടിയന്തര നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം.
ഉദ്യോഗസ്ഥ വീഴ്ചയില്‍ അടിയന്തര നടപടിയും സാങ്കേതിക വീഴ്ചയില്‍ തുടര്‍നടപടികളും ഉണ്ടാകും. ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തത് സാങ്കേതിക സമിതി പരിശോധിക്കും. അതിന് ശേഷമാകും നടപടി.
അതേസമയം ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്.