തിരുവനന്തപുരം: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ മാസം 24ലേക്കാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റിയത്.
പി പി ദിവ്യയ്ക്കെതിരെ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുന്നതിന് പിന്നാലെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
പി പി ദിവ്യയുടെ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവീന്‍ ബാബുവിന്റെ ഭാര്യ കോടതിയില്‍ വക്കാലത്ത് നല്‍കിയിരുന്നു.
മുന്‍കൂര്‍ ജാമ്യഹര്‍ജിയിലുള്ള വാദം ബോധിപ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. പത്തുവര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ വിധിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ദിവ്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.