കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 5-ാം തീയതിയിലേക്കാണ് ജാമ്യഹര്‍ജി മാറ്റിയിരിക്കുന്നത്. തലശേരി പ്രിന്‍സിപ്പള്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുക. കേസില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കക്ഷി ചേര്‍ന്നിട്ടുണ്ട്.
അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ദിവ്യയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.