പ്രഭാസ് സ്റ്റാര്‍ഡത്തെക്കുറിച്ച് ബോധവാനാകുന്ന വ്യക്തിയല്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സ്വന്തം സ്റ്റാര്‍ഡത്തില്‍ ബോധവാനാകാതെ ഇരിക്കുക എന്നത് പ്രഭാസില്‍ നിന്നാണ് താന്‍ പഠിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു.
പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒന്നുമില്ല. അത് മാത്രമല്ല, അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാന്‍ഡില്‍ ചെയ്യുന്നത് മറ്റൊരാളാണ്. ഒരുമിച്ച് വര്‍ക്ക് ചെയ്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് എന്റെ കാര്യങ്ങളെല്ലാം അറിയാം. അതുകൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളൊന്നും മൈന്‍ഡ് ചെയ്യാറില്ല.