മുൻ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ദനുമായിരുന്ന ഡോ. മൻമോഹൻ സിങിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിൻ്റെ വേർപാട് ഒരു രാജ്യമെന്ന നിലയിൽ നമുക്ക് തീരാനഷ്ടമാണെന്ന് മോദി.
മൻമോഹൻ ജീ ക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. തൻ്റെ മുൻഗാമിയായ ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹം ദയയുള്ള വ്യക്തിയായും പണ്ഡിതനായ സാമ്പത്തിക വിദഗ്ധനായും അർപ്പണബോധമുള്ള നേതാവായും എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യ എക്കാലവും സ്മരിക്കും.