ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്വകാര്യ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാസിക്-ഗുജറാത്ത് ഹൈവേയില്‍ സപുതര ഘട്ടിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്.
നാസിക്കില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നതായാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 15 പേരുടെ നില ഗുരുതരമാണ്.