നാല് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കായി വായനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ മണ്ഡലത്തിലെത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം പ്രചാരണത്തില്‍ സജീവമാകും. നാളെ രാവിലെ 11 മണിക്ക് നടക്കുന്ന പൊതുയോഗത്തിലാണ് ഇരുവരും ആദ്യം പങ്കെടുക്കുക.
മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് പൊതുയോഗം നടക്കുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാഹുല്‍ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്, 4.45ന് കല്പറ്റ എന്നിവിടങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കും.
തിങ്കളാഴ്ചയും പൊതുയോഗപരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്. 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി, 11.50ന് മുള്ളന്‍കൊല്ലി, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടില്‍, 3.50-ന് വൈത്തിരി എന്നിവിടങ്ങളിലാണ് യോഗങ്ങള്‍.
ഒക്ടോബര്‍ 28നാണ് പ്രിയങ്ക മുന്‍പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലെത്തിയത്. പ്രിയങ്കയുടെ പൊതുയോഗങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുളള ശ്രമത്തിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.