വയനാട് : വോട്ടെണ്ണലിനൊപ്പം പ്രിയങ്കയും മുന്നോട്ട് കുതിക്കുന്നു. 200,044 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാടിന്റെ പ്രിയങ്കരിയെന്ന് ഉറപ്പിച്ചു നിൽക്കുകയാണ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പോരാട്ടമെന്ന് വിശേഷിപ്പിക്കാൻ പോലും എതിർ സ്ഥാനാർത്ഥികളൊന്നും ചിത്രത്തിൽ പോലും തെളിയുന്നതേയില്ല.
ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസിന് പ്രതീക്ഷിച്ച വോട്ടകളൊന്നും നേടാനായിട്ടില്ല. തുടക്കത്തിൽ പ്രിയങ്ക 68917 വോട്ടുകൾ നേടിയപ്പോൾ നവ്യക്ക് ലഭിച്ചത് 11235 വോട്ടു മാത്രമാണ്. സത്യൻ മൊകേരിക്ക് ലഭിച്ചത് 20678 വോട്ടാണ്.