ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഹിറ്റ്മേക്കർ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഉടൻ ഒ.ടി.ടിയിലേയ്ക്ക്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് എകെ സന്തോഷാണ്.
മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയും നായികാനായകരായ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു.
ബാബു ആന്റണി, രൺജി പണിക്കർ, അജു വർഗീസ്, റിയാസ് ഖാൻ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സുധീർ ( ഡ്രാക്കുള ഫെയിം), സലീമ, സീത, ശിവാനി, അഞ്ജലി അമീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കോട്ടയം നസീർ, കൈലാഷ്, കുഞ്ചൻ, രാജാസാഹിബ്ബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങി വൻ താരനിര അഭിനയിച്ചിട്ടുണ്ട്.