കൊച്ചി: കേരളത്തിലെ ജലകൃഷി മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള അക്വാഫാര്‍മേഴ്സ് ഫെഡറേഷന് സംസ്ഥാന കണ്വെന്ഷന് ആവശ്യപ്പെട്ടു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംഘടന സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജലകൃഷി മേഖലയിലെ കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അനുകൂലമായ നിലപാടുകള്‍ ഉണ്ടാവാത്ത സാഹചര്യത്തില്‍ ചെമ്മീന്‍, മത്സ്യ, കല്ലുമ്മക്കായ കര്‍ഷകര്‍ ഫെബ്രുവരി 19, 20 തീയ്യതികളില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ ഫെഡറേഷന് സമരപ്രഖ്യാപന കണ്വെന്ഷന് തീരുമാനിച്ചു.
കണ്വെന്ഷന് ശ്രി ടി.പുരുഷത്തമൻ ഉദ്ഘാടനം ചെയ്തു അഡ്വ: സുനിൽ ഹരിന്ദിൻ ( കേരള കർഷക സംഘം ) കെ.ജെ. ജോസഫ് ( കര്‍ഷകകോണ്‍ഗ്രസ്) മനോജ് ഇഞ്ചിയൂർ ( കര്‍ഷമോര്‍ച്ച) കെ.എ.എഫ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. എക്സ് സെബാസ്റ്റ്യന്‍ പി.ആർ രാധാകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.