ഇന്ത്യന്‍ സിനിമയില്‍ അതിവേഗം 500 കോടി കളക്ഷന്‍ നേടുന്ന സിനിമയാണ് പുഷ്പ 2: ദ റൂൾ. സിനിമയുടെ പുതിയ കളക്ഷന്‍ കണക്കുകള്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
ബോക്സ് ഓഫീസ് കളക്ഷനില്‍ പുഷ്പ 800 കോടി പിന്നിട്ടുവെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. ഈ രീതിയില്‍ തുടര്‍ന്നാല്‍ ചിത്രം ഉടന്‍ തന്നെ 1000 കോടി കടക്കുമെന്നാണ് നിഗമനം.
മലയാളി പ്രേക്ഷകരുടെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് റിലീസ് ചെയ്തിട്ടുള്ളത്. റിലീസ് ചെയ്ത മലയാളം ഒഴികെ മറ്റെല്ലാ ഭാഷകളിലും ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു എന്നിവർ പ്രധാന താരങ്ങളാണ്.