മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ മണ്ണിട്ട് മൂടണമെന്ന വിവാദ പ്രസ്താവനയുമായി പി വി അൻവർ രംഗത്ത്. ആന ചവിട്ടി കൊല്ലുമ്പോൾ കൊടുക്കാനുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ആനയെ മയക്കുവെടി വച്ച് കിണറ്റിൽ നിന്ന് കയറ്റി ദൂരെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു.
ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞിരിക്കുന്നത്. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലാണ് കാട്ടാന കിണറ്റില്‍ വീണത്. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്.