നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ ബില്ല് നിയമമായാല്‍ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിക്കാന്‍ പോലും അവസരം ജനങ്ങള്‍ക്ക് അവസരമുണ്ടാകില്ല. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതിക്ക് ഒരുങ്ങുന്നത്. ഐഎഫ്ഒഎസ് ഉദ്യോഗസ്ഥരുടെ താത്പര്യം മാത്രം നോക്കി എടുത്ത തീരുമാനമാണിത്. പ്രതിപക്ഷം ശക്തമായി ഇടപെടേണ്ട വിഷയമാണ്. ഇതിനെതിരെ ജനുവരി 3,4,5 തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചാരണ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.