കൊച്ചി: ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു കവര്‍ചിത്രമായി നല്‍കിയിരുന്നത്. ഇത് മാറ്റി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമായി പുതിയതായി നല്‍കിയിരിക്കുന്നത്. വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് കവര്‍ ചിത്രവും മാറ്റിയത്.
പൊലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്വര്‍ണ്ണക്കടത്തും ഗൂഢാലോചനയും അടക്കം നിരന്തരം ആരോപണങ്ങള്‍ക്ക് വിധേയമാക്കിയ പി വി അന്‍വറിനെ മുഖ്യമന്ത്രി തള്ളിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.