തിരുവനന്തപുരം : നിയമസഭയില്‍ പി വി അന്‍വറിന്റെ സീറ്റുമാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിന് എൽ.ഡി.എഫ് നിയമസഭ കക്ഷി നേതാവ് ടി.പി. രാമകൃഷ്ണൻ കത്ത് നല്കി. അൻവറിന്റെ സീറ്റ് സി.പി.എം ബ്ലോക്കിൽ നിന്ന് മാറ്റണമെന്നും, അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യം. കത്തിലെ ഈ ആവശ്യങ്ങള്‍ നിയമസഭ സെക്രട്ടേറിയറ്റ് അംഗീകരിക്കും.
പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അൻവറിനെ ഒഴിവാക്കാൻ എൽ.ഡി.എഫ് തീരുമാനമെടുത്തത്. പാർട്ടി രൂപീകരിക്കുമ്പോൾ എം.എൽ.എ സ്ഥാനം തടസമാണെങ്കിൽ രാജിവെക്കുമെന്നും പോരാട്ടത്തിൽ സ്ഥാനം വിഷയമല്ലെന്നും നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.