ദോഹ: വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുന്നതിനായി മൂന്ന് മാസത്തെ ഗ്രേസ് പിരീഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ മൂന്ന് മാസത്തേക്കാണ് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആവശ്യമായ രേഖകളില്ലാതെ ഖത്തറില്‍ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുന്നതാണ് ഈ കാലയളവ്. ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നീണ്ടു നില്‍ക്കുന്നതാണ് ഗ്രേസ് പിരീഡ്. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് വരെയാണ് സെര്‍ച്ച് ആന്റ് ഫോളോഅപ് വിഭാഗം ഓഫീസ് പ്രവര്‍ത്തന സമയം.