ദോഹ:കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനായി ഗ്ലോബൽ മാൻഗ്രോവ് അലയൻസുമായി സഹകരിക്കാൻ ഖത്തർ.ലോക കണ്ടൽ ദിനമായ ജൂലൈ 26നാണ് ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ അഥവാ എർത്ത്നാ അന്താരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ കൂട്ടായ്മയിൽ അംഗമായത്.കണ്ടൽ വന സംരക്ഷണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ വൈദഗ്ധ്യവും വിഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനും അംഗത്വം ഗുണം ചെയ്യും.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ കണ്ടൽ വനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ഉയർന്ന തോതിൽ കാർബൺ ആഗിരണം ചെയ്യാൻ ഇവയ്ക്ക് സാധിക്കും.സമുദ്രനിരപ്പ് ഉയരുന്നതിന് തടയിടാനും സാധിക്കും. പുതിയ സഖ്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഖത്തറിലും ലോകമെമ്പാടുമുള്ള നിർണായക തീരദേശ ആവാസ വ്യവസ്ഥകളെ സംരക്ഷിക്കാൻ എർത്ത്നായുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.