കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. സംഭവത്തിൽ മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഈ 5 വിദ്യാർത്ഥികളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു.
മൂന്നുമാസത്തോളമായി റാഗിംഗ് നീണ്ടുനിന്നെന്നായിരുന്നു പരാതിയിലുള്ളത്. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.