ന്യൂ ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിതിന് വോട്ട് അഭ്യർത്ഥിച്ചുള്ള പദയാത്രയില്‍ രാഹുല്‍ പങ്കെടുക്കും. 20 ന് വാല്മീകി ക്ഷേത്രത്തില്‍ നിന്ന് രാഹുലിന്റെ പദയാത്ര ആരംഭിക്കും.
കല്‍ക്കാജി മണ്ഡലത്തില്‍ മുഖ്യമന്ത്രി അതിഷിയുടെ എതിർ സ്ഥാനാർഥിയായ മഹിളാ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ അല്‍ക്ക ലാംബക്ക് വേണ്ടിയും രാഹുല്‍ പ്രചരണം നടത്തും. വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദയാത്രകള്‍ക്കും റാലികള്‍ക്കും ഇരുവരും നേതൃത്വം നല്‍കും.