ന്യൂഡൽഹി: ലോക്സഭയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ വാദത്തെ വിമർശിച്ച് ബിജെപി എംപി ജഗദംബിക പാൽ. കോൺഗ്രസ് നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർലമെന്ററി സംവിധാനത്തിൽ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നും എംപി പറഞ്ഞു. ഈ സഭയിൽ സംസാരിക്കുന്നതിൽ നിന്ന് ആർക്കും ആരെയും തടയാൻ കഴിയില്ലെന്നും ജഗദാംബിക പാൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി സ്വയം സഭയിൽ ഇരിക്കാറില്ലെന്നും, ഒരു ബില്ലിനെക്കുറിച്ചും നിർദ്ദേശങ്ങളെക്കുറിച്ചും സംസാരിക്കാറില്ലെന്നും, അദ്ദേഹത്തിന് പാർലമെന്ററി സംവിധാനത്തിൽ താത്പര്യമില്ലെന്നും ജഗദാംബിക പാൽ ആരോപിച്ചു. കോൺഗ്രസ് അംഗങ്ങൾക്ക് ഇവിടെ സംസാരിക്കാമെങ്കിൽ, എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ കഴിയാത്തതെന്നും എംപി ചോദിച്ചു. വാർത്ത ഏജൻസിയായ എഎൻഐയോടായിരുന്നു എംപിയുടെ വിശദീകരണം.