രണ്ടു സീറ്റുകളില്‍ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നും രാജിവെക്കും. വയനാടിന് പുറമെ റായ്ബറേലിയില്‍ നിന്നുമായിരുന്നു രാഹുല്‍ മത്സരിച്ചത്. റായ്ബറേലി ഗാന്ധി കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ ആത്മബന്ധമുള്ള മണ്ഡലമാണ്. കാല്‍നൂറ്റാണ്ടുകളോളം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമായിരുന്നു റായ്ബറേലി. സോണിയാ ഗാന്ധി രാജ്യസഭാംഗമായതോടെ ഒഴിവുവന്ന റായ്ബറേലിയില്‍ രാഹുലാണോ അതോ പ്രിയങ്കയാണോ എന്ന ചര്‍ച്ച തീരുമാനമാവാതെ നീണ്ടു.വയനാട് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുമോ അതോ രാഹുലിന്റെ പഴയ സീറ്റായ അമേഠിയില്‍ മത്സരിക്കുമോ എന്നായിരുന്നു ചര്‍ച്ച.
രാഹുല്‍ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം.എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പ്രിയങ്ക.അമേഠിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി പ്രിയങ്കയുടെ പങ്കാളി റോബര്‍ട്ട് വദ്ര രംഗത്തെത്തിയതും, അമേഠിയില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ പ്രിയങ്കയുടെ കുടുംബത്തില്‍ അത് പ്രതിസന്ധിക്ക് വഴിയൊരുക്കി. വയനാട് സീറ്റില്‍ രാഹുല്‍ സുരക്ഷിതമാണെന്നെരിക്കെ അമേഠിയിലോ റായ്ബറേലിയിലേക്കോ മത്സരിക്കാനെത്തില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വും ആദ്യം കരുതിയിരുന്നത്. രാഹുല്‍ ഗാന്ധി ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും ഒളിച്ചോടിയെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. രാഷ്ട്രീടയമായി ഏറെ ക്ഷീണം ഉണ്ടാക്കുന്ന ആരോപണം മോദിയും ബി ജെ പിയുടെ മറ്റ് പ്രമുഖ നേതാക്കളും ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിനെതിരെ ആരോപണമുന്നയിച്ചുകൊണ്ടേയിരുന്നു. വയനാട് തിരഞ്ഞെടുപ്പിനുശേഷമാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും ബി ജെ പി പരിഹസിച്ചിരുന്നു. എന്നാല്‍ അമേഠിയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമമന്ത്രി സ്മൃതി ഇറാനി തകര്‍ന്നടിയുകയായിരുന്നു.അമേഠിയിലെ കോണ്‍ഗ്രസിന്റെ വിജയം രാഹുലിന്റെ രാഷ്ട്രീയമാണ് ശരിയെന്നതിന് തെളിവാകുന്നു. കിഷോരിലാല്‍ ശര്‍മ്മയാണ് അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. ഇത് കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്ന വിജയമായിരുന്നു.
കഴിഞ്ഞ തവണ നഷ്ടമായ അഭിമാനം വടക്കേ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി തിരികെപിടിച്ചിരിക്കുന്നതിനും അമേഠിയിലെ കിഷോരിലാല്‍ ശര്‍മ്മയുടെ വിജയം വഴിവച്ചു. യു പിയില്‍ ഇന്‍ഡ്യാ സഖ്യത്തിന് വന്‍നേട്ടമാണ് ഉണ്ടാക്കിയത്. ബി ജെ പിയെ വിറപ്പിച്ച് കോണ്‍ഗ്രസും എസ് പിയും നേടിയ വിജയം രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയ അധ്യായമാണ് കുറിച്ചത്.റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കാനെത്തിയതോടെ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും ഒളിച്ചോടിയെന്ന ആരോപണത്തിന് വ്യക്തമായ മറുപടികൊടുക്കാന്‍ രാഹുലിന് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചതിലും രണ്ടിരട്ടി വോട്ടാണ് രാഹുലിന് റായ്ബറേലിയില്‍ ലഭിച്ചത്. വയനാട്ടിലും റെക്കോര്‍ഡ് വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ തവണ രണ്ട് സീറ്റില്‍ മത്സരിച്ചതാണ് അമേഠിയില്‍ രാഹുലിന്റെ പരാജയത്തിന് വഴിവച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയത്. ഇത്തവണ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ കെ പി സി സിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനായി എത്തിയത്. അപ്പോഴും റായ്ബറേലിയില്‍ മത്സരിക്കുമോ അതോ അമേഠിയില്‍ മത്സരിക്കുമോ എന്നു വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധിയോ ഹൈക്കമാന്റോ തയ്യാറായില്ല. മുസ്ലിംലീഗിന്റെ പതാക ഒഴിവാക്കിയുളള പ്രചാരണവും മറ്റും രാഹുല്‍ പ്രത്യേക ശ്രദ്ധയോടെയുള്ള നീക്കമാണ് വയനാട്ടില്‍ നടത്തിയിരുന്നത്.
യു പിയില്‍ നിന്നും രാജിവച്ച് വയനാട് നിലനിര്‍ത്തുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും രാഹുല്‍ ഹിന്ദി ഹൃദയഭൂമിയില്‍ എം പിയായിരിക്കുന്നതാണ് നല്ലതെന്നുമുള്ള നിര്‍ദ്ദേശമാണ് വയനാട് സീറ്റ് ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്താനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും രാഹുലിന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കയാണ്.