തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു.
എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം വന്നിരിക്കുന്നത്. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്കൂളില്‍ നിന്ന് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കും. ഇത് സംബന്ധിച്ച സമ്മേളനം എസ്എന്‍ഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്. ഈ സമ്മേളനം രമേശ് ചെന്നിത്തലയാകും ഉദ്ഘാടനം ചെയ്യുക.