രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറുമായി ബിഹാര്‍. ആദ്യ ഇന്നിംഗ്സില്‍ വെറും 78 റണ്‍സിന് ബിഹാര്‍ സംഘം ഓള് ഔട്ടായി. 28.3 ഓവര്‍ മാത്രമാണ് ബിഹാറിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ഒന്നാം ഇന്നിംഗ്സ് മറുപടി പറയുന്ന ഹരിയാനയും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്.
26 ഓവര്‍ ബാറ്റ് ചെയ്ത ഹരിയാന സംഘം നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്.ഹരിയാനയ്ക്കായി അമന് കുമാര്‍ മൂന്ന് വിക്കറ്റെടുത്തു. പത്താമനായി ക്രീസിലെത്തി 29 റണ്‍സെടുത്ത അനുജ് രാജാണ് ബിഹാര്‍ നിരയിലെ ടോപ് സ്കോറര്‍.
2018ല്‍ ഉത്തരാഖണ്ഡ് സ്കോര്‍ ചെയ്ത 60 റണ്‍സാണ് രഞ്ജി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍. രഞ്ജി ട്രോഫിയില്‍ മറ്റൊരു മത്സരത്തില്‍ കേരളം പഞ്ചാബിനെ നേരിടുകയാണ്.
ആദ്യ ദിനം മഴമൂലം മത്സരം തടസപ്പെട്ടപ്പോള്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ്. കേരളത്തിനായി ആദിത്യ സര്‍വതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.