ബലാത്സംഗ കേസില്‍ നടന് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജാരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് ഹാജാരായത്. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ പൊലീസ് കണ്ട്രോള് റൂമിലേക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ചു.
കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കുന്നതിന് മുമ്പേ ഹാജരാകാന്‍ സിദ്ദീഖ് തീരുമാനിച്ചിരുന്നങ്കിലും പിന്നീട് വേണ്ടന്ന് വെയ്ക്കുകയായിരുന്നു.
സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്