പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യാന്‍ നീക്കം.ആമയിഴഞ്ചാന്‍ തോടിലെ അപകടത്തിന് പിന്നാലെ തലസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനമെടുത്തിട്ടുണ്ട്.പൊലീസിന്റെയും കോര്‍പ്പറേഷന്റെയും നിരീക്ഷണ സംവിധാനം കര്‍ശനമാക്കും.അനധികൃതമായി മാലിന്യം ശേഖരിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ കമ്പിവേലി സ്ഥാപിക്കും.രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് കമ്പിവേലി സ്ഥാപിക്കുന്നത്.ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കും.സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും.റെയില്‍വേ ഭൂമിയിലെ മാലിന്യം റെയില്‍വേ നീക്കം ചെയ്യാനും തീരുമാനമായി.