നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണന മുൻനിർത്തി ഇടപെടാൻ തയ്യാറെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശ കാര്യ ഉദ്യോഗസ്ഥനാണ് മോചനത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്.
യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ നിലവിൽ യെമനിലെ ജയിലിൽ കഴിയുകയാണ് മലയാളി നഴ്സ് ആയ നിമിഷ പ്രിയ. 2017 ലാണ് നിമിഷപ്രിയ യെമൻ സ്വദേശിയും ക്ലിനിക് നടത്തുന്നതിൽ പങ്കാളിയുമായിരുന്ന തലാൽ കൊല്ലപ്പെട്ട കേസിൽ ജയിലിലാകുന്നത്. കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു.