പുതുമകളെ തേടുന്ന മെഗസ്റ്റാര്‍ വീണ്ടും നവാഗത സംവിധായകനൊപ്പം ഒന്നിക്കുന്നു. നവാഗത സംവിധായകനായ ജിതിൻ കെ ജോസ് ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ വിനായകൻ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുക. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിൻ കെ. ജോസിന്റെ സംവിധാനസംരംഭം മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. ഈ അടുത്ത് ‘പുഴു’ ,‘ഭ്രമയുഗം’ തുടങ്ങിയ സിനിമകളിൽ നെഗറ്റീവ് വേഷത്തിലെത്തിച്ച് ഇന്ത്യ സിനിമയെ തന്നെ ഞെട്ടിക്കാൻ മമ്മൂട്ടിക്ക് സാധിച്ചിരുന്നു.
മമ്മൂട്ടി കമ്പനിയുടെ ഏഴമാത്തെ ചിത്രമായിരിക്കുമിത്. ഉടൻ തന്നെ നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യും. വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സുഷിൻ ഷ്യാമാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുക.