തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റായ പരാതിക്കാരി. തനിക്കുണ്ടായ ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദേശിയായ ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ ആരോപണം. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും മലര്‍ന്ന് കിടന്ന് തുപ്പരുത് തന്നോട് പറഞ്ഞുവെന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍ ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു. താന്‍ ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.