ബെംഗളൂരു:കര്‍ണ്ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടി തെരച്ചില്‍ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്റെ സിഗ്നല്‍ മാപ് പുറത്തുവന്നു.നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നല്‍ കിട്ടിയത്.ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവികസേന പരിശോധന നടത്തുന്നത്.

ഷിരൂരെ മലയിടിഞ്ഞ് വീണ സ്ഥലത്തെ സിഗ്നല്‍ കിട്ടിയ പ്രദേശത്തെ സിഗ്നല്‍ മാപ് ചെയ്തതാണ് ഇത്.എന്‍ഐടി സൂറത് കലിലെ വിദഗ്ധര്‍ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്.മണ്ണ് ഇടിഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാല്‍ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.